Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Powerloom Set For Liquidation

Alappuzha

ചെ​റി​യ​നാ​ട് പ​വ​ര്‍​ലൂം ലി​ക്വി​ഡേ​ഷ​നി​ലേ​ക്ക്; സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ല്‍ നാ​ളെ

ചെ​ങ്ങ​ന്നൂ​ര്‍: പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട ചെ​റി​യ​നാ​ട് പ​വ​ര്‍​ലൂം വ​ര്‍​ക്കേ​ഴ്‌​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വ​ര്‍​ക്‌ഷോപ്പ് ലി​ക്വി​ഡേ​ഷ​നി​ലേ​ക്ക്. നാ​ളെ താ​ലൂ​ക്ക് സ​ര്‍​വേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തും.


ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് ഇ​ന്‍​ഡ​സ്ട്രീ​സ് ജൂ​ണിയ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ക​ത്തു പ്ര​കാ​ര​മാ​ണ് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ റി​പ്പോ​ര്‍​ട്ട് സ​ഹ​ക​ര​ണ വ​കു​പ്പി​ന് കൈ​മാ​റും.ലി​ക്വി​ഡേ​ഷ​ന്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​ള​വ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്കു​ന്ന വി​വ​രം.
അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ ഈ ​ഭൂ​മി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


അ​ര​നൂ​റ്റാ​ണ്ട് മു​ന്‍​പ് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 37 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഈ ​നെ​യ്ത്തു​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ഒ​ന്നു​ചേ​ര്‍​ന്ന വേ​റി​ട്ട സ​ഹ​ക​ര​ണ മാ​തൃ​ക​യാ​യി​രു​ന്നു ഇ​ത്.


24 ത​റി​ക​ളി​ലാ​യി നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു.


ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് നൂ​ല്‍ എ​ത്തി​ച്ച് മു​ണ്ടും തോ​ര്‍​ത്തും നെ​യ്ത് തി​രി​കെ ന​ല്‍​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം. അ​ക്കാ​ല​ത്ത് രണ്ടു രൂ​പ മു​ത​ല്‍ അഞ്ചു രൂ​പ വ​രെ​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​വേ​ത​നം.
സ്ഥാ​പ​ന​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു പി​ന്നി​ല്‍ പ്ര​ധാ​ന​മാ​യും ഭ​ര​ണ​പ​ര​മാ​യ പാ​ളി​ച്ച​ക​ളാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച തു​ണി​ത്ത​ര​ങ്ങ​ള്‍ നാ​ട്ടി​ല്‍ തു​ണി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി വി​റ്റെ​ങ്കി​ലും അ​തി​ന്‍റെ പ​ണം കൃ​ത്യ​മാ​യി സം​ഘ​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല.


ഇ​തി​നൊ​പ്പം കൂ​ലി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചു. പ്ര​വ​ര്‍​ത്തം നി​ല​ച്ച സ്ഥാ​പ​ന​ത്തി​നു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിമൂ​ലം കെ​എ​സ്ഇ​ബി​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശി​ക​യാ​യി മാ​റി.
ഈ ​ക​ട​ബാ​ധ്യ​ത​ക​ളും ഷെ​യ​ര്‍​ഹോ​ള്‍​ഡ​ര്‍​മാ​രു​ടെ ഓ​ഹ​രി മൂ​ല്യ​വു​മാ​ണ് പു​തി​യ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് നി​ല​വി​ല്‍ ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്.
നി​ല​വി​ല്‍ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് കാ​ടു​മൂ​ടി​ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി.

Latest News

Corehub Up